സാവൂള്‍ മുതല്‍ പൗലോസ് വരെ
അജോ പുതുമന

ആധുനിക സഭ വളരെയേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.സഭയെ തകര്‍ക്കുവാന്‍ അകത്തുനിന്നും പുറത്തുനിന്നും ആക്രമണമുണ്ടായിക്കൊണ്ടിരിക്കുന്നു.സഭയ്‌ക്കെതിരെയൊ വൈദികര്‍ക്കെതിരെയോ ആരോപണം ഉയരുംബോള്‍ നാം എന്ത് നിലപാടാണ് എടുക്കേണ്ടത്? ആദിമ സഭയെ പീഡിപ്പിക്കാനായി പ്രധാനപുരോഹിതനില്‍ നിന്നും അധികാര പത്രവും വാങ്ങി പുറപ്പെട്ട സാവൂളിനോട് ചോദിച്ച അതേ ചോദ്യം സഭയ്‌ക്കെതിരെ മുറവിളി കൂട്ടുന്നവരെ നോക്കി ഈശോ ചോദിക്കുന്നു.'നീ എന്നെ പീഡിപ്പിക്കുന്നതെന്തു കൊണ്ട്? ഇരുബാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്. നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാന്‍'(അപ്പ. പ്രവര്‍ 26:1415). കത്തോലിക്കാസഭ ക്രിസ്തു തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ  സാവൂള്‍ സഭയുടെ തീക്ഷണമതിയായ അപ്പസ്‌തോലനായ പൗലോസ് ആയിമാറി.

സഭയില്‍ വൈദികര്‍ക്കോ സന്യസ്തര്‍ക്കോ തെറ്റ് പറ്റുബോഴും സഭാ സംവിധാനങ്ങളില്‍ പിഴവുകള്‍ ഉണ്ടാവുബോഴും നാം സഭയ്‌ക്കെതിരെ ആഞ്ഞടിക്കുബോള്‍ വേദനിക്കുന്നത് ക്രിസ്തു തന്നെയാണ് എന്ന തിരിച്ചറിവിലാവണം നമ്മുടെ ഓരോ പ്രതികരണങ്ങളും നിലപാടുകളും.

സഭ എന്നുള്ളത് കേവലം വൈദികരും അല്‍മായരും ചേര്‍ന്നൊരു സംഘടന മാത്രമായി കരുതുന്നതു കൊണ്ടും ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയില്‍ ക്രൂശിതന്റെ സജീവസാന്നിദ്ധ്യം അനുഭവിക്കാന്‍ സാധിക്കാത്തതുകൊണ്ടുമാണ് ചിലരെങ്കിലും സഭാവിരുധ നിലപാടുകള്‍ സ്വീകരിക്കുന്നത്.

മരണവേദനയാല്‍ കുരിശില്‍ കിടന്ന് പിടഞ്ഞ യേശുവിന്റെ നെഞ്ചില്‍ പടയാളികളില്‍ ഒരുവന്‍ (ലൊങ്കീനൂസ്) കുന്തത്താല്‍ കുത്തി. അവിടെ നിന്ന് പുറപ്പെട്ട രക്തവും വെള്ളവും അന്ധനായ ലൊങ്കീനൂസിന്റെ കണ്ണുകളെ സൗഖ്യപ്പെടുത്തി എന്ന് പാരമ്ബര്യം. അഭിനവ ലൊങ്കീനൂസുമാര്‍ സഭയുടെ മാറിടം കുത്തിപ്പിളര്‍ത്തുമ്‌ബോള്‍ സഭാവിരുദ്ധരോടും പീഡിപ്പിക്കുന്നവരോടും എന്തായിരിക്കണം നമ്മുടെ നിലപാട് എന്ന് ക്രിസ്തു നമ്മെ പഠിപ്പികികുന്നു. ലൊങ്കീനൂസിന്റെ പിന്‍ഗാമികള്‍ ആത്മീയാന്ധത ബാധിച്ച കണ്ണുകള്‍ സൗഖ്യംപ്രാപിച്ച് പൗലോസിനെപ്പോലെ ക്രിസ്തുവിന്റെ പടയാളിയായിത്തീരുവാനും നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 61776