ജീസസ് യൂത്ത് ഒരുക്കുന്ന മിഷന്‍
അലക്‌സ് ജോസഫ്

ജീസസ് യൂത്ത് ഒരുക്കുന്ന മിഷന്‍ അവസരങ്ങള്‍ അനേകമാണ്. അതില്‍ ചിലതിനെ പരിചയപ്പെടാം...

1. ദൈവം നല്‍കിയ കഴിവുകളിലൂടെ... 

ഉഗാണ്ട പോലുള്ള രാജ്യങ്ങളില്‍ പാട്ടുകളിലൂടെയും ഓഡിയോ വിഷ്വല്‍ പ്രോഗ്രാമുകളിലൂടെയും അനേകരെ ദൈവത്തിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ സാധിക്കും. ക്യാമ്പസ് പ്ലേയും മറ്റ് തെരുവ് നാടകങ്ങളും, നല്ല സന്ദേശങ്ങള്‍ നല്‍കുന്ന എക്‌സിബിഷനുകളും സംഗീത പരിപാടികളും സംഘടിപ്പിക്കുവാനുള്ള അവസരങ്ങള്‍ ഉണ്ട്. കുറച്ചു ദിവസങ്ങള്‍ മാറ്റിവച്ച് ദാനമായി ലഭിച്ചിരിക്കുന്ന കഴിവുകള്‍ ഉപയോഗിച്ച് മിഷന്‍ ചെയ്യുവാന്‍ ആഗ്രഹിച്ചുകൂടെ..?

2. ടെക് മിഷനറീസ്

ആധുനിക ലോകത്തില്‍ സാങ്കേതികവിദ്യകളുടെ സ്വാധീനം വളരെ വലുതാണ്. തിന്മയുടെ ശക്തികള്‍ ലോകത്തെ നശിപ്പുക്കുവാനായി ഉപയോഗിക്കുന്ന ഈ ആയുധം വച്ചു തന്നെ നമുക്ക് തിരിച്ചടിച്ചാലോ..? നാം നേടിയെടുത്ത സാങ്കേതിക തികവ് ദൈവത്തിനായി ഉപയോഗിക്കാം. താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളില്‍ പ്രാവീണ്യം ഉള്ളവര്‍ക്ക് ടെക് മിഷനറികളാകാന്‍ അവസരം ഉണ്ട്.

• UI/UX Designers

• PHP/.NET Programmers

• Andriod Developers

• IOS Developers   

• Game Developers

• Graphic Designers

• SEO Specialists

• Social Media Specialists

• 3D Animators

• Video /Sound Editors

• Videographers/Photographers

• Content Writers

3. ഘടട  ട്രെയ്‌നിങ്ങ്

ഇടതടവില്ലാതെ ദുബായില്‍ നടത്തുന്ന ഘടട ട്രെയ്‌നിങ്ങ്  മിഷന്‍ രാജ്യങ്ങളില്‍ നടത്താന്‍ സഹായിക്കാമോ..? നമ്മളില്‍ പലര്‍ക്കും ഒരു റിസോഴ്‌സ് പേഴ്‌സണ്‍ ആയോ അല്ലെങ്കില്‍ മ്യൂസിക്, സ്‌കിറ്റ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സഹായമാകുന്ന ഒരു ടീമായി ഉഗാണ്ട പോലുള്ള രാജ്യങ്ങളില്‍ പോയി ഘടട ട്രെയ്‌നിങ്ങ്  നടത്തുന്നതിനെ കുറിച്ച് ആലോചിച്ചുകൂടെ...?

4. ഇന്‍ലന്റ് മിഷന്‍

നാം ആയിരിക്കുന്ന രാജ്യത്ത് എത്രപേര്‍ ക്രിസ്തുവിനെ അറിഞ്ഞിട്ടുണ്ടാകും...? ഒരാഴ്ചയെങ്കിലും അവധിയെടുത്ത് ആയിരിക്കുന്ന സ്ഥലങ്ങളില്‍ ഫുള്‍ടൈം ഔട്ട്‌റീച്ച് ചെയ്യുന്നതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിച്ചാലോ...?

5. One Month Mission

മിഷന്‍ എന്നതിനെ കൂടുതല്‍ അനുഭവിച്ചറിഞ്ഞ് ഒരു യഥാര്‍ത്ഥ മിഷനറിയാകുവാനുള്ള ഫോര്‍മേഷന്‍ ഇതിലൂടെ ലഭിക്കും. അനേകം ജീസസ് യൂത്തുകള്‍ മിഷനുവേണ്ടി ഒരു മാസം മാറ്റി വെയ്ക്കുന്നു. സ്വന്തം ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായിരുന്ന കാലയളവായിരുന്നു മിഷനു വേണ്ടി മാറ്റിവയ്ക്കപ്പെടുന്ന ആ ഒരു മാസം എന്ന് അവര്‍ സാക്ഷപ്പെടുത്തുന്നു. ഉഗാണ്ട, നോര്‍ത്ത് ഇന്ത്യ, കംബോഡിയ, ശ്രീലങ്ക, പാപുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളില്‍ മിഷന്‍ അവസരങ്ങള്‍ ഉണ്ട്. ഈ മിഷന്‍ അനുഭവത്തിനായി ഒരുങ്ങിയാലോ..?

6. ഫുള്‍ടൈമര്‍ഷിപ്പ്

ഒരു വര്‍ഷം മുഴുവന്‍ യേശുവിനായി മാറ്റിവയ്ക്കുന്ന ജീസസ് യൂത്ത് ഫുള്‍ടൈമേഴ്‌സ് ലോകത്തിന്റെ പല ഭാഗത്തും ഉണ്ട്. ഒരു യഥാര്‍ത്ഥ മിഷനറിയായി മാറ്റപ്പെടുന്ന ഈയൊരു കമ്മിറ്റ്‌മെന്റിലേയ്ക്ക് ദൈവം പ്രചോദിപ്പിക്കുന്നതിനായി പ്രാര്‍ത്ഥിക്കാമോ...?

7. ങശശൈീി ംശവേ ഇമൃലലൃ

ജോലിയോടു കൂടെ മിഷനറി പ്രവര്‍ത്തനം നടത്തുവാനുള്ള അവസരവും ജീസസ് യൂത്ത് ഒരുക്കുന്നുണ്ട്. പല മിഷന്‍ രാജ്യങ്ങളിലും ജോലിക്കും ബിസിനസ്സിനുമായി താമസിച്ച് മിഷന്‍ ചെയ്യുന്ന ജീസസ് യൂത്തുകള്‍ ഉണ്ട്. ഇവര്‍ തീര്‍ച്ചയായും മുന്നേറ്റത്തിന്റെ കരുത്താണ്. നഴ്‌സുമാര്‍ തുടങ്ങിയവര്‍ക്ക് ജോലി അവസരവും കൃഷി ചെയ്യുവാനും ബേക്കറി പോലുള്ള ബിസിനസുകള്‍ നടത്തുവാനും പലയിടത്തും അവസരങ്ങള്‍ ഉണ്ട്. ഫുള്‍ടൈം മിഷനറിയായി ജീവിക്കുവാനുള്ള ഭാഗ്യത്തിനായി ദൈവത്തോട് ആലോചിച്ചാലോ...?

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137832