വഴി തെളിച്ചു... വചനത്താല്‍...
നിഖില്‍ സിറിയക്

ഏകദേശം ഒരുവര്‍ഷം മുന്‍പ്, പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ വളരെ പിന്നിലേയ്ക്ക് പോകുന്നുണ്ടോ എന്ന ചിന്ത മനസ്സില്‍ ഉടലെടുത്തുകൊണ്ടിരുന്ന അവസരത്തിലാണ് ജീസസ്സ് യൂത്തിലെ ഒരു സഹോദരനെ കണ്ടുമുട്ടുന്നതും, ആ വ്യക്തിയുടെ പ്രേരണയാല്‍ ഈ കൂട്ടായ്മയി- ലേയ്ക്ക് കടന്നു വരുന്നതും. ഓറിയന്റേഷന്‍ പ്രോഗ്രാമൊക്കെ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ പുതിയ ഘ.ട.ട. ബാച്ച് തുടങ്ങുന്നതായി അറിയുവാന്‍ കഴിഞ്ഞു. അതോടൊപ്പം തന്നെ മുന്‍പ് ഘ.ട.ട.ല്‍ പങ്കെടുത്ത രണ്ടുപേരുടെ അനുഭവസാക്ഷ്യ- ങ്ങള്‍ക്കൂടി കേള്‍ക്കുവാന്‍ ഇടവന്നതിന്റെ വെളിച്ചത്തില്‍ ഞാന്‍ ഘ.ട.ട.ന് പേര് രജിസ്റ്റര്‍ ചെയ്തു. അനുജന് ഒരു ജോലി ലഭിക്കുക എന്ന ഒരു ഉദ്ദേശം മാത്രമാണ് മനസ്സില്‍ ഉണ്ടായിരുന്നതെങ്കിലും ആദ്യ ക്ലാസ്സില്‍ തന്നെ  'കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ തന്നെ അവിടുത്തെ അന്വേഷി- ക്കുവിന്‍. അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.'(എശയ്യ 55:6) എന്ന വചനവും അതിന്റെ തുടര്‍ച്ചയും വായിച്ച്, വിചിന്തനം ചെയ്യുന്ന അവസരത്തില്‍ കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയണമെങ്കില്‍ ഞാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്ന എന്റെ ജീവിതത്തിന്റെ ഗതിയെ നിയന്ത്രിച്ച് ദൈവം എനിക്കായ് തെളിച്ചിരിക്കുന്ന പാതയുമായി അതിനെ ബന്ധിപ്പിക്കണം എന്ന മഹത്തായ ചിന്തയാണ് എന്റെ മനസ്സിലേയ്ക്ക് കടന്നുവന്നത്. തത്ഫലമായി വചനത്തെ കൂടുതല്‍ അറിയണമെന്നും, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നുള്ള അതിയായ ആഗ്രഹവും എന്നില്‍ ഉടലെടുത്തു. ഘ.ട.ട.ന് നേതൃത്വം കൊടുത്തി- രുന്നവരുടെ നിര്‍ദ്ദേശപ്രകാരം പിതാവായ ദൈവത്തിന് എഴുതിയ കത്തില്‍, ഈ ആഗ്രഹവും അനിയന്റെ ജോലിക്കാര്യവും എല്ലാം ഉള്‍ക്കൊള്ളിച്ചു.

ദൈവകൃപയാല്‍ അനുജന് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ജോലി ശരിയായി. പിന്നീടങ്ങോട്ട് വചന വായന എന്റെ അനുദിന ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചില്ലറയല്ല. അതെ, ദിവസേനയുള്ള ഈ വചനവായനയും വിചിന്തനവും തന്നെയാണ് കുഞ്ഞുപ്രയാസങ്ങളുടെ മുമ്പില്‍ പോലും പതറിയിരുന്ന എന്റെ മനസ്സിനെ, ജീവിത പാതയിലെ കല്ലും മുള്ളും ചെങ്കുത്തായ കയറ്റങ്ങളും നിറഞ്ഞ ഏതു കുന്നിന്റെയും വടക്കുകിഴക്കേ അറ്റത്ത് ചെന്നെത്താന്‍ എന്നെ സഹായിക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് കൂടെയുണ്ടെന്നുള്ള പരിപൂര്‍ണ്ണ വിശ്വാസത്തോടെ എല്ലാ പ്രയാസങ്ങളേയും തരണം ചെയ്യുവാന്‍ എന്നെ പ്രാപ്തനാക്കിയത്. ഇതോടൊപ്പം തന്നെ എനിക്ക് എന്നോടുതന്നെയും ഈ ലോകത്തോടുമുള്ള മനോഭാവം മാറ്റിയെടുക്കുവാന്‍ ഘ.ട.ട. എന്നെ ഒരുപാട് സഹായിച്ചു. ഈ പരിമിതമായ ജീവിത രീതിയിലും സാധ്യതയുടെ ഒരു വാതില്‍ ദൈവം എനിക്കു മുന്‍പില്‍ തുറന്നിട്ടിരി- ക്കുന്നുണ്ട്. അതിനാല്‍ ദൈവത്തിന്റെ പദ്ധതിയോട് ചേര്‍ന്ന് അവിടത്തോടൊപ്പം ജീവിതം നയിക്കാം എന്ന ഒരു ബോധ്യവും വെളിപാടിന്റെ പുസ്തകം മൂന്നാം അദ്ധ്യായം എട്ടാം വാക്യം വായിച്ചപ്പോള്‍ എനിക്ക് ലഭിക്കുകയുണ്ടായി. ഒരുപക്ഷേ, ജീവിത വിജയത്തന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനായി എഴുതപ്പെട്ടിട്ടുള്ളതും ഇന്ന് കമ്പോളത്തില്‍ ലഭ്യമായതുമായ ഏതൊരു ഗ്രന്ഥത്തേക്കാളും മികച്ച രീതിയില്‍ ഒരു മനുഷ്യന് ജീവിതത്തില്‍ വിജയിക്കുവാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മഹത്തായ ഗ്രന്ഥമാണ് ബൈബിള്‍ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുവാന്‍ എനിക്ക് സാധിച്ചു.

ശരിയാണ്, വചനത്തെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ എന്റെയുള്ളിലെ വിശ്വാസവും, അതിന്റെ ആവിഷ്‌കാരമായ പ്രാര്‍ത്ഥനയും ഞാന്‍ അറിയാതെത്തന്നെ വര്‍ദ്ധിക്കുന്നതായും, മനസ്സ് ദുര്‍ബലമാകുന്ന ഘട്ടങ്ങളില്‍, അതിന് ശക്തിയും സ്വസ്ഥതയും സംരക്ഷണവും നല്‍കുന്ന ദിവ്യമായ ഒരു രക്ഷാകവചമായി വചനവായന മാറുകയും ചെയ്തതിലൂടെ ജ്ഞാനം 16:12ല്‍ പറയുന്ന 'എല്ലാവരേയും സുഖപ്പെടുത്തുന്ന വചനം' എന്നത് എനിക്ക് അനുഭവവേദ്യമായി.

അതേ സഹോദരരേ, ഘ.ട.ട. എന്ന ഫോര്‍മേഷന്‍ പ്രോഗ്രാം ഒന്നുകൊണ്ടുമാത്രം എന്റെ മനോഭാവത്തിലും വ്യക്തിത്വത്തിലും ജീവിതത്തിലും ഇത്രയും മാറ്റങ്ങള്‍ വിന്നിട്ടുണ്ടെങ്കില്‍ എനിക്കുറപ്പാണ് ഓരോ ജീസസ്സ് യൂത്തിന്റെയും ജീവിതം നമ്മുടെയിടയില്‍ ഒരു നവയുഗ സൃഷ്ടിക്കു തന്നെ ഹേതുവാകാന്‍ തക്കവിധം വചനത്തില്‍ അടിയുറച്ചതാണ്. ജീവിതമാകുന്ന ഈ മറുയാത്രയില്‍ സങ്കടങ്ങളും വേദനകളും നമുക്ക് തടസങ്ങള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍ അവയ്ക്കു മുന്‍പില്‍ പതറാതെ, നമ്മെ നയിക്കുവാനായി വചനമെന്ന വഴിവിളക്കും നമുക്കായി പ്രാര്‍ത്ഥിക്കാന്‍ ഓരോ ജീസസ്സ് യൂത്തും നമ്മോടൊപ്പമുണ്ട് എന്ന ധൈര്യത്തോടെ നമുക്ക് മുന്നേറാം. ദൈവം നമുക്കായി സ്ഥാപിച്ച സാധ്യതയുടെ വാതില്‍ ലക്ഷ്യമാക്കി ദൈവത്തോട് ചേര്‍ന്ന് നമുക്ക് ജീവിക്കാം. ദൈവത്തിന്റെ അത്ഭുതങ്ങള്‍ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രാവര്‍ത്തികമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70592