ജോര്‍ജുകുട്ടീസ് തിയറി
ജിത്ത് ജെറിന്‍

കഥ തുടങ്ങുന്നതു ഇങ്ങനെയാ...നമ്മുടെ തൃശ്ശൂര്‍ പടിഞ്ഞാറേ അങ്ങാടിയിലെ ജോര്‍ജുകുട്ടിച്ചേട്ടന്‍, ആളൊരു ലേശം പിശുക്കനാ...ലേശം എന്നൊക്കെ പറഞ്ഞാല്‍ അറുത്ത കൈയ്ക്കു ഉപ്പു തേക്കാത്തവന്‍. പുള്ളിക്കാരന്‍ ഒരു ദിവസം വൈകിട്ടു വീടിന്റെ മുറ്റത്തു ഇരിക്കുമ്പോഴാണ് കൊട്ടും പാട്ടും ബാന്‍ഡ്‌മേളമൊക്കെയായിട്ടു കുറച്ചു പിള്ളേര് വീടിന്റെ ഗെയ്റ്റും തുറന്ന് കടന്നു വരുന്നത്...അപ്പോഴല്ലേ മൂപ്പര്‍ക്കു മനസ്സിലായത് സംഗതി... ക്രിസ്തുമസ്സൊക്കെയല്ലേ...പിള്ളേര് കരോളെന്നൊക്കെ പറഞ്ഞു കാശു പിരിയ്ക്കാന്‍ ഇറങ്ങിയതാ എന്ന്...അറുപിശുക്കനായ നമ്മുടെ ജോര്‍ജുകുട്ടിച്ചേട്ടന്‍ ഡാന്‍സ് കളിച്ചുകൊണ്ടിരുന്ന ഒരുത്തനെ വിളിച്ചിട്ടു പറഞ്ഞു, 'നിങ്ങള്‍ക്കു ഈ ബാന്‍ഡ്‌മേളത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ കാശുണ്ടായിരുന്നേല്‍ വല്ല പാവപ്പെട്ടവര്‍ക്കു ഒരു നേരത്തിനു ഭക്ഷണം കൊടുക്കാന്‍ പാടില്ലായിരുന്നോ...!!' യഥാര്‍ത്ഥത്തില്‍ നമ്മുടെ ജോര്‍ജുകുട്ടിച്ചേട്ടനു പാവങ്ങളോടു വലിയ അനുകമ്പ തോന്നിയിട്ടല്ല അങ്ങനെ പറഞ്ഞത്, പുളളിക്കാരന്‍ ആളൊരു പിശുക്കനായിരുന്നതുകൊണ്ടാ...എന്തു ചെയ്യാനാ...ആ കുട്ടികളാണേല്‍ ഇതില്‍നിന്നും കിട്ടുന്ന പൈസകൊണ്ടുവേണം തെരുവോരങ്ങളില്‍ കിടക്കുന്ന കുട്ടികള്‍ക്കു ക്രിസ്തുമസ്സ് സമ്മാനം വാങ്ങി കൊടുക്കാന്‍...ഇതു വലതും ആ പിശുക്കന്‍ ജോര്‍ജുക്കുട്ടിച്ചേട്ടന്‍ അറിയുന്നുണ്ടോ...മുകളില്‍ പറഞ്ഞ കഥയിലെ ജോര്‍ജുകുട്ടിച്ചേട്ടനെ  ഇന്നു നമ്മുടെയിടയിലും  നാം കണ്ടുവരാറില്ലേ...കര്‍ത്താവുതന്നെ ബൈബിളില്‍ പറഞ്ഞിട്ടില്ലേ, ദൈവത്തിനു ഉള്ളതു ദൈവത്തിനും..സീസറിനുള്ളതു സീസറിനും..ആരും തങ്ങളുടെ കൈയ്യിലുള്ള പണം അനാവശ്യത്തിനു ചിലവാക്കാന്‍ ആഗ്രഹിക്കുന്നവരല്ല. എല്ലാത്തിനും പിന്നില്‍ ഒരു നല്ല ലക്ഷ്യം ഉണ്ടെന്നു തിരിച്ചറിയണം. നന്മതിന്മയെ വിവേചിച്ചറിയുവാനുള്ള ബോധ്യം-പരിശുദ്ധാത്മാവിന്റെ ആ വലിയ ദാനം നമ്മുടെ പൊന്നുതമ്പുരാന്‍ നാം ഓരോരുത്തര്‍ക്കും നല്കിയിട്ടുള്ളതല്ലേ...!! അവനവനു അവന്റേതായ കാഴ്ചപ്പാടുകളുണ്ട്. മറ്റുള്ളവരെ വിധിയ്ക്കാന്‍ നാം യോഗ്യരല്ല. മനുഷ്യന്റെ മനോധര്‍മ്മങ്ങള്‍ തിരിച്ചറിയുന്ന ദൈവം മാത്രമാണു അവന്റെ വിധികര്‍ത്താവ്...

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88952