നുറുങ്ങുചിന്ത
ഡെയ്‌സ് ജാക്‌സണ്‍

ഉപ്പ് എന്ന പദാര്‍ത്ഥം വലിയ വിലയുള്ള ഒന്നല്ല എന്നാല്‍ ചില സാഹചര്യങ്ങളില്‍ വളരെ ഏറെ വിലമതിക്കുന്നതും, ഏത് ഭക്ഷണപാനീയങ്ങളില്‍ ചേര്‍ത്താലും കണ്ണുകള്‍കൊണ്ട് കാണാന്‍കഴിയില്ലെങ്കിലും, അത് അവയെ സ്വാദുള്ള ഒന്നാക്കി മാറ്റുന്നതും ആണ്. ഉപ്പിന്റെ അഭാവം അവയെ വളരെ ദോഷകരമായി ബാധിക്കും.

നമ്മള്‍ ഈ ഉപ്പിന് പകരം വേറെ എന്തൊക്കെ സ്വാദിഷ്ടമായ ചേരുവകള്‍ ഉപയോഗിച്ചാലും അതിന് പകരമാവില്ല. ഉപ്പില്ലാതെ ഭക്ഷണം കഴിക്കുവാനും പാചകം ചെയ്യുവാനും നാം ആരുംതന്നെ ഇഷ്ടപ്പെടില്ല. ഉപ്പിന് നീ വളരെ വിലകൊടുക്കേണ്ടിവരില്ല. വളരെ നിഷ്പ്രയാസം നമുക്ക് അത് സ്വന്തമാക്കാന്‍ കഴിയും. നമ്മള്‍ എല്ലാവരും നമ്മുടെ നാവിന്റെ സ്വാദിന് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാല്‍ നാം നമ്മുടെ ആത്മാവിന്റെ രുചിക്കും ആരോഗ്യത്തിനും വേണ്ട ഉപ്പിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ആ ഉപ്പ് നാം കണ്ടെത്തിയിട്ടുണ്ടോ? ആ ഉപ്പിന് നാം നമ്മുടെ ജീവിതത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടോ? ആ ഉപ്പ് കരസ്ഥമാക്കി നിന്റെ ആത്മാവിനെ സ്വാദിഷ്ടമാക്കാന്‍, നിന്റെ ജീവിതത്തെ ആസ്വാദ്യമാക്കുവാന്‍ നീ ശ്രമിച്ചിട്ടുണ്ടോ?. അതെ, നമ്മുടെ ആത്മാവിന് ഉപ്പിന്റെ കുറവുണ്ട്. അതുകൊണ്ടാണ് നമ്മുടെ ജീവിതങ്ങള്‍ പലപ്പോഴും നമുക്കും നമ്മുടെ ചുറ്റുമുള്ളവര്‍ക്കും സ്വാദ് കുറവുള്ള ഒന്നായിത്തീരുന്നത്.

വരുവിന്‍ നമുക്ക് ഒന്നുചേര്‍ന്ന് ആ ഉപ്പിനെ കരസ്ഥമാക്കാം. യേശുവാകുന്ന ഉപ്പിനെ, നമ്മുടെ ജീവിതത്തെയും ആത്മാവിനെയും ഒരുപോലെ സ്വാദിഷ്ടമാക്കാന്‍ കഴിവുള്ള ആ തമ്പുരാന്റെ മുന്നില്‍ നമുക്ക് മുട്ടുകള്‍ മടക്കാം.

കാരുണ്യ സ്പര്‍ശം

നമുക്ക് മനസ്തപിച്ച് പാപങ്ങള്‍ ഏറ്റുപറയാം. അവനെ നമുക്ക് നമ്മുടെ രക്ഷകനും നാഥനും ആയി നമ്മുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാം. നമുക്ക് പ്രാര്‍ത്ഥിക്കാം 'ദൈവമേ നീയാകുന്ന എന്റെ ആത്മാവിന്റെ ഉപ്പിനെ ദാനമായ് നല്‍കേണമേ. എന്റെ ആത്മാവിനെയും ജീവിതത്തെയും സ്വാദിഷ്ടമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാഥാ, നീ വരേണമേ.'

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969