വീണ്ടും തളിര്‍ക്കുന്ന കൊന്നമരം
എം.ടി.

ഒരു ദിവസം അയാള്‍ വീടിന് പുറകുവശത്തേക്കിറങ്ങി നടക്കുമ്പോള്‍ വളരെ വലുതായതുകൊണ്ടും, പ്രായം ചെന്നതുകൊണ്ടും ഒരു കുറ്റി മാത്രം അവശേഷിപ്പിക്കവിധത്തില്‍ വെട്ടിക്കളഞ്ഞ ഒരു കൊന്നമരം ശ്രദ്ധയില്‍പ്പെട്ടു. ആ കുറ്റിയില്‍ നിന്നും നാലഞ്ചു ഇളം കമ്പുകള്‍ കിളിര്‍ത്തുവരുന്നു. തളിരിലയും വന്നു തുടങ്ങിയിട്ടുണ്ട്. ഏതു സമയത്തും മറിഞ്ഞുവീഴാമെന്നതിനാല്‍ വെട്ടിക്കളഞ്ഞ കൊന്നമരമായിരുന്നു അത്.

അയാളുടെ മനസ്സില്‍ ഒരു കുളിര്‍ക്കാറ്റ് വീശി. ഈശോ സംസാരിക്കുന്നതുപോലെ തോന്നി. ശ്രദ്ധിച്ചപ്പോള്‍ ആ സ്വരം കൂടുതല്‍ വ്യക്തമായി. വയസ്സായ ഈ കൊന്നയ്ക്കുപോലും പ്രത്യാശയുണ്ട്. തന്റെ ഭൂരിഭാഗവും മുറിച്ചുകളയപ്പെട്ടിട്ടും അതു വീണ്ടും സ്വയം തളിര്‍ക്കുവാന്‍ ശ്രമിക്കുന്നു. പിന്നെ ചെറുപ്പമായ നീ എന്തിനാണ് നിരാശപ്പെടുന്നത്? മറ്റൊരു സ്വരവും അവനു കേള്‍ക്കാമായിരുന്നു. ജോലിയില്ലെങ്കില്‍, കാര്യങ്ങള്‍ മുന്നോട്ട് പോകാതാകുമ്പോള്‍, നിരാശപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. മകനെ എന്താണ് നിരാശ? ആദ്യസ്വരം 'എനിക്കിനി ഒന്നും ചെയ്യാനില്ല എന്നുള്ള തോന്നലാണ് നിരാശ. എന്റെ ശക്തികൊണ്ട് എനിക്കെല്ലാം ചെയ്യുവാന്‍ കഴിയുമെന്ന് പറയുന്ന അഹങ്കാരത്തിന്റെ അനുജനാണവന്‍. പൊടുന്നനെ അവന്‍ വചനം ഓര്‍ത്തു. 'ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാ ണ്'(സങ്കീ. 34:18). ഹൃദയം ഇടിഞ്ഞപ്പോള്‍ സമീപത്തുണ്ടായിരുന്ന യേശുവിനെ തിരിച്ചറിഞ്ഞില്ലല്ലോയെന്ന് അയാളോര്‍ത്തു. എങ്ങനെ മുന്നോട്ടു പോകണ മെന്നെനിക്കറിയില്ല. പക്ഷെ ഇടയനായി യേശുവുള്ളപ്പോള്‍ ഞാനിനി നിരാശപ്പെടില്ല. അവന്‍ യേശുവിനോടു നന്ദി പറഞ്ഞു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589