കരുതുന്നവന്‍

'ദൈവമെന്റെ കൂടെയുണ്ട്; ഞാനെന്തിനുദുഃഖിക്കണം' പ്രസിദ്ധമായ ഈ ക്രിസ്തീയ ഭക്തിഗാനത്തിന്റെ വരികളുടെ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥം കഴിഞ്ഞദിവസം എനിക്ക് മനസ്സിലാക്കുവാനിടയായി. ഇക്കഴിഞ്ഞ ജൂലൈ 06, തിങ്കളാഴ്ച്ച, വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധകുര്‍ബ്ബാനയ്ക്കും അതിനുശേഷമുള്ള പ്രാര്‍ത്ഥനയ്ക്കും പതിവുപോലെ പങ്കെടുക്കുകയുണ്ടായി. ചൂടുകാലാവസ്ഥയായതിനാലാണോ, എന്തോ.... വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വല്ലാത്തൊരു ദാഹവും മറ്റസ്വസ്ഥതകളും; ഇപ്പോള്‍ത്തന്നെ എന്തെങ്കിലും കുടിച്ചില്ലെ ങ്കില്‍ പറ്റില്ലെന്ന അവസ്ഥ. വിശുദ്ധകുര്‍ബ്ബാനയ്ക്കുശേഷം പള്ളിമുറ്റത്തുള്ള കാന്റീന്റെ മുന്നിലേക്കെത്തിയപ്പോഴാണ് എന്റെ കയ്യില്‍ / പേഴ്‌സില്‍ 'നയാ പൈസ' ഇല്ലായെന്ന യാഥാര്‍ത്ഥ്യം ഞാനോര്‍ത്തത്. എന്റെ കണ്ണുകള്‍ നീര്‍ച്ചാല്‍ തേടും മാന്‍പേടയെപ്പോലെ, പരിചയക്കാരെയോ, സുഹൃത്തുക്കളേയോ തേടിക്കൊണ്ടിരുന്നു. പക്ഷെ ഞാന്‍ തിരിച്ചറിയുകയായിരുന്നു; എന്റെ ഏറ്റവുമടുത്ത പരിചയക്കാരനും, സുഹൃത്തും എന്റെ തൊട്ടടുത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന്!!! ഏതുദേവാലയത്തിന്റെ മതില്‍ക്കെട്ടിനകത്തേയ്ക്കും/അങ്കണത്തിലേ യ്ക്കും പ്രവേശിക്കുമ്പോള്‍ മിക്കവാറും തന്നെ 'പരിശുദ്ധപരമ ദിവ്യകാരുണ്യത്തിന് എന്നുമെന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ' എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കുക പതിവാണ്. വീണ്ടും കാന്റീന്റെ മുന്നില്‍ നിന്നുകൊണ്ട് ദിവ്യകാരുണ്യനാഥനെ ധ്യാനിച്ച് മനസ്സില്‍ ആ പ്രാര്‍ത്ഥന ഒരിക്കില്‍ക്കൂടിചൊല്ലി. എന്നിട്ട് നിഷ്‌കളങ്കമായ ഭാഷയില്‍ ആത്മാവ് എനിക്കുവേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിച്ചു. 'കര്‍ത്താവേ പണി കിട്ടിയല്ലോ.... തണുത്തതോ, ചുടുള്ളതോ ആയ എന്തെങ്കിലും ഇപ്പോള്‍ കുടിക്കുവാന്‍ കിട്ടിയില്ലെങ്കില്‍ പണി പാളുമല്ലോ/പ്രശ്‌നമാവുമല്ലോ? 'നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ, എന്നാല്‍ അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു'(റോമ 8:26).തീര്‍ച്ചയായും പള്ളിയുടെ മുന്‍ഭാഗത്തെ ഗ്രോ ട്ടോയില്‍ നിന്നും പരിശുദ്ധാമാതാവ് തന്റെ പ്രിയപുത്രനോട് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.പെട്ടെന്ന് അല്‍നാദാ സോ ണല്‍ ഗ്രൂപ്പിലെ രണ്ടു ചേട്ടന്‍മാര്‍ അവിടേയ്ക്കുവരികയും, ഞാന്‍ ആവശ്യപ്പെടാതെതന്നെ എന്നോട് 'വരൂ ചായകുടിച്ചിട്ടു പോകാം' എന്നു പറയുകയുമുണ്ടായി; പറയുകമാത്രമല്ല, മടിച്ചുനിന്ന എന്നെ നിര്‍ബന്ധപൂര്‍വ്വം, എന്റെ സ്വന്തം മാതാപിതാക്കള്‍ അല്ലെങ്കില്‍ ഏറ്റവുമടുത്തബന്ധുക്കള്‍ വാത്സല്യത്തോടെ വിളിക്കുന്നതുപോലെ കൈയ്യില്‍ പ്പിടിച്ചുവലിച്ചു കാന്റീനിനകത്തേയ്ക്കു കൊണ്ടുപോയി!!! നോക്കണേ നമ്മുടെ കാര്യങ്ങളില്‍ ശ്രദ്ധാലുവായ ദൈവത്തിന്റെ അനന്തകാരുണ്യം!!! ദൈവത്തിന്റെ കരുതലും, സംരക്ഷണവും, എത്രവലുതാണെന്നും, പ്രാര്‍ത്ഥനയുടെ ശക്തി ഒരിക്കല്‍ക്കൂടി എനിക്കു മനസ്സിലാക്കിത്തന്നതുമായ ഒരു ആത്മീയനുഭവമായിരുന്നു അത്. 'ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോ ടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും' (ഏശയ്യ 41:10).

    പ്രിയപ്പെട്ടവരേ, ഓരോനിമിഷവും നമ്മെ താങ്ങുന്ന ദൈവത്തിന്റെ കരങ്ങളെ നമുക്കു മുറുകെപ്പിടിക്കാം. ആത്മാവില്‍ നിരന്തരം ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ദൈവം നമ്മെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

 

തോമസ്

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 86397