എങ്ങനെയാണ് നമ്മുടെ പുണ്യപ്രവൃത്തികള്‍ ...?

പുണ്യപ്രവൃത്തികള്‍ എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെയെല്ലാം മനസ്സുകളില്‍ ഓടിയെത്തുന്നത് ആശുപത്രികള്‍, ക്യാമ്പുകള്‍, ജയിലുകള്‍ ഇവയൊക്കെ സന്ദര്‍ശിക്കുക എന്നതാണ്. വി. മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായത്തില്‍ ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതൊക്കെ നമ്മുടെ ജീവിതത്തില്‍ ചെയ്യേണ്ടതാണ്. അതോടൊപ്പം നമ്മുടെ ബന്ധുക്കളുടെയും, അടുത്ത് താമസിക്കുന്നവരുടെയും വേദനകള്‍ കാണാന്‍ മറന്നുപോകാറുണ്ടോ എന്ന് നമുക്ക് ചിന്തിക്കാം.

നാട്ടില്‍ നടന്ന ഒരു സംഭവം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. വൃദ്ധനായ ഒരു പിതാവ്, നാട്ടിലാണ് താമസിക്കുന്നത്. മകന്‍ കുടുംബമായിട്ട് വിദേശത്താണ്. ഈ മകന്‍ പിതാവിനു പൈസ ഒന്നും അയച്ച് കൊടുക്കില്ലായിരുന്നു. അതുകൊണ്ട് തന്നെ ആ പിതാവ് നാട്ടില്‍ കൂലിപ്പണിക്ക് പോകാറുണ്ടായിരുന്നു. ഈ വിവരം വിദേശത്തുള്ള മകന്‍ അറിഞ്ഞു. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഈ മകന്‍ നാട്ടിലെത്തി. മകന്‍ വന്ന വിവരം അറിഞ്ഞ് പിതാവ് മകനെ കാണാനെത്തി. പിതാവ് ഒരു ഉശമയലശേര ുമശേലി േആയിരുന്നു. ആ പിതാവ് മകനോടു ചോദിച്ചു; സ്ഥിരമായി ടൗഴലൃ രവലരസ ചെയ്യാന്‍ ആശുപത്രിയില്‍ പോകുന്നതുകൊണ്ട് ഒരുപാട് പൈസയാകുന്നു. അതിനാല്‍ വീട്ടില്‍ ഇരുന്ന് ടൗഴൗൃ രവലരസ ചെയ്യന്‍ ഒരു ഏഹൗരീാലലേൃ വാങ്ങാനുള്ള പൈസ തരുമോ? ഉടന്‍ മകന്‍ പറഞ്ഞു എന്റെ കയ്യില്‍ ഒന്നുമില്ല, ഒരു വിധത്തില്‍ അങ്ങനെ പോകുന്നു എന്നു മാത്രം; മകന്‍ തുടര്‍ന്നു, ഞാന്‍ അറിഞ്ഞു നിങ്ങള് ഇവിടെ ജോലിക്കു പോകുന്ന കാര്യം, ആ പൈസ എല്ലാം എവിടെ പോയി? ആ പിതാവ് വിഷമത്തോടെ അവിടെ നിന്നും പോയി. ഈ സംഭവത്തിനുശേഷം, അടുത്ത ഞായറാഴ്ച ദേവാലയത്തില്‍ വി. കുര്‍ബാനയ്ക്ക് ഇടയ്ക്ക് വൈദികന്‍ അറിയിപ്പുകള്‍ പറയുകയാണ്. അതിനിടയില്‍ വൈദികന്‍ ഇങ്ങനെ പറഞ്ഞു നമ്മുടെ ദേവാലയത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം കഴിഞ്ഞ മഴയില്‍ ഇടിഞ്ഞ് പോയിരുന്നു അതു കെട്ടുന്നതിന് ഏകദേശം 3 ലക്ഷം രൂപ ആവശ്യമാണ്. അതിനായി ഇടവക മക്കളുടെ സഹായം ആവശ്യമാണ്. അപ്പോള്‍ ആ മകന്‍ എണീറ്റു നിന്നു പറഞ്ഞു 'ആരും സഹായിക്കേണ്ട ആ 3 ലക്ഷം രൂപാ ഞാന്‍ തന്നു കൊള്ളാം'. ഇതുകേട്ട് എല്ലാവരും കൈയ്യടിച്ചു. പക്ഷെ ഒരാള്‍ മാത്രം ആ ദേവാലയത്തിന്റെ ഏറ്റവും പുറകില്‍ ഇരുന്ന് കരയുന്നുണ്ടായിരുന്നു... അദ്ദേഹത്തിന്റെ പിതാവ്.

നമുക്കും ചിന്തിക്കാം നമ്മുടെ പുണ്യപ്രവൃത്തി എങ്ങനെയുള്ളതാണെന്ന്. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

സന്തോഷ് എസ്

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109837