കാഴ്ച (കവിത )

ഒന്ന്
കാലിത്തൊഴുത്ത്,
ഒരു പാല്‍ പുഞ്ചിരി,
ഒരമ്മയുടെ സ്‌നേഹം,
ഒരു പിതാവിന്റെ കരുതല്‍,
കണ്ണുതുറന്ന് ഒരു താരകം,
സ്തുതി കീര്‍ത്തനം.
ഇരുളകന്ന് ഇടയര്‍,
പൊന്നും മീറയും കുന്തിരിക്കവും,
രാപ്പകുതിയിലെ ദര്‍ശനം,
അകലേക്ക് വഴിനടത്തം.
ഇത് നേരിന്റെ കാഴ്ച !

രണ്ട്
സ്വാര്‍ത്ഥം പിടയുന്നു,
ചോരയൊഴുകുന്നു,
വിലാപങ്ങളുയരുന്നു,
കിളിപാട്ടുകള്‍ നിലയ്ക്കുന്നു,
നഷ്ടസ്വപ്നങ്ങള്‍.
ഇത് ക്രൂരമാം കാഴ്ച !!

മൂന്ന്
ആത്മ നിറവ്-വിഷ
വൃക്ഷവേരുകള്‍ മുറിയുന്നു,
തപ്തഹൃദയങ്ങള്‍,
ബലികാഴ്ചകള്‍.
കണ്ണ് കാണുന്നു,
കാത് കേള്‍ക്കുന്നു,
നാവനക്കുന്നു,
ചലനമറ്റത് തുടിക്കുന്നു.
ഒരു പുഞ്ചിരി,
കണ്ണ് തുറന്ന് ഒരു താരകം,
സ്‌നേഹസാന്ത്വനം.
മഞ്ഞ് കുളിരായ് മനുഷ്യപുത്രന്‍.
ഇത് സ്‌നേഹത്തിന്റെ കാഴ്ച !!!

ജോസഫ് പുലിക്കോട്ടില്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82107