ബെത്ലേഹമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിന്‍പറ്റി യാണ് ക്രിസ്തുമസ്സിന് പുല്‍ക്കൂടൊരുക്കുവാന്‍ തുടങ്ങിയത്. ക്രിസ്തു വര്‍ഷം ഒന്നാം നൂറ്റാണ്ടു മുതല്ക്കേ ഇത് നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാല്‍ 1223 ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി ഒരുക്കിയ പുല്ക്കൂടാണ് ഈ ആചാരത്തെ സാര്വ്വത്രീകമാക്കിയത്. പ്രകൃതി സ്നേഹിയായിരുന്ന അദ്ദേഹം ജീവനുള്ള മൃഗങ്ങളെ നിര്‍ത്തി യഥാര്‍ത്ഥ കാലിത്തൊഴു ത്താണ് അവതരിപ്പിച്ചത്. ഏതായാലും പുല്‍ക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുല്‍ക്കൂട് ലോക വ്യാപകമായി. ക്രിസ്തീയ ഭവനങ്ങളില്‍ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടേയും ചെറു രൂപങ്ങള്‍ അണിനിരത്തി പുല്‍ക്കൂട് ഉണ്ടാക്കുന്നു.
മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷ കനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന് എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെനാമം പരി ശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും. അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില് അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. (ലൂക്ക 1:46-54)