എങ്ങനെയാണ് ക്രിസ്തു വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചത് ?

''കര്‍ത്താവില്‍ നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചശേഷം, അതു മുറിച്ചുകൊണ്ട് അരുള്‍ ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുള്‍ ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. നിങ്ങള്‍ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍'' (1 കോറി. 11 : 23 25).

ഊട്ടുശാലയിലെ അന്തിമ അത്താഴത്തില്‍ ഉണ്ടായ സംഭവങ്ങളുടെ ഏറ്റവും പഴക്കമുള്ള ഈ വിവരണം വിശുദ്ധ പൗലോസ് ശ്ലീഹായുടേതാണ്. അദ്ദേഹം അതിന്റെ ദൃക്‌സാക്ഷിയായിരുന്നില്ല. എന്നാലും ആദ്യകാല െ്രെകസ്തവസമൂഹം വിശുദ്ധ രഹസ്യമായി സംരക്ഷിച്ചതും ലിറ്റര്‍ജിയില്‍ ആഘോഷിച്ചതും എന്താണോ അത് അദ്ദേഹം രേഖപ്പെടുത്തി.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589