ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്

മറ്റുള്ളവരെ പേടിപ്പിക്കുകയെന്നത് ചിലര്‍ക്കൊരു രസമാണ.് പ്രത്യേകിച്ച് ഹൊറര്‍ സിനിമ കളെടുക്കുന്നവരുടെ കാര്യത്തില്‍. ഇത്തരം സിനിമകള്‍ കാണാനെത്തുന്നവരുടെ കാര്യത്തിലാണെ ങ്കില്‍ വെറുതെ പേടിക്കുകയെന്നത് അവര്‍ക്കൊരു രസമാണ്. അങ്ങനെ ഭയമെന്നത് ആസ്വാദ്യകര മായ ഒരു സംഗതിയായ് മാറുന്നു. എന്നാല്‍, ഭയം ഒരു മനുഷ്യനെ ഭരിക്കാന്‍ തുടങ്ങിയാല്‍, അയാള്‍ ഭയക്കുന്നത് തന്നെ അയാള്‍ക്ക് സംഭവിക്കുന്നതായ് മനസ്സിലാക്കാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മനസ്സിന്റെ ഭയങ്ങള്‍ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളായ് രൂപം പ്രാപിക്കുകയാണ് ചെയ്യുന്നത്. ആ ഭാര്യക്ക് തന്റെ ഭര്‍ത്താവിനെ പെരുത്തിഷ്ടമായിരുന്നു. സ്‌നേഹം കൊണ്ട് അവനെ ശ്വാസം മുട്ടിക്കുമ്പോഴും അവന്‍ മറ്റാരുടേതെങ്കിലും ആയിത്തീരുമോയെന്ന് അവള്‍ ഉള്ളുകൊണ്ട് ഭയന്നു. തനിക്കു ചുറ്റും ചാരകണ്ണുകളുമായ് നടക്കുന്ന അവളെ അവന്‍ വെറുക്കാന്‍ തുടങ്ങിയത് പെട്ടെ ന്നാണ്. അവസാനം അതു തന്നെ സംഭവിച്ചു. അവന്‍ അവളെ വിട്ട് മറ്റൊരുവളെ സ്വന്തമാക്കി. അവന്റെ സ്‌നേഹത്തേക്കാള്‍, അവനെപ്രതിയുള്ള ഭയത്തെ ആസ്വദിച്ചതായിരുന്നു അവള്‍ക്ക് പറ്റിയ തെറ്റ്. നമ്മുടെയൊക്കെ ജീവിതങ്ങള്‍ അനുഗ്രഹിക്കാതെ പോകുന്നതിന്റെ ഒരു അടിസ്ഥാനകാരണം ഇത്തരത്തില്‍ നമ്മള്‍ ആസ്വദിക്കുന്ന ചില ഭയങ്ങളാണ്. അതുകൊണ്ടാണ് വിശുദ്ധഗ്രന്ഥത്തിലൂടെ ഭയപ്പെടേണ്ടയെന്ന് ഒരുപാട് തവണ ദൈവം നമ്മോട് പറയുന്നത്. ഏശയ്യ. 41.10 ഇങ്ങനെയല്ലേ പറയുന്നത്. ‘ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്; സംഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും’. ഭയത്തെ അകറ്റാന്‍ ഇതില്‍ കൂടുതല്‍ നമുക്കെന്താണ് കേള്‍ക്കേണ്ടത്?

ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നുമില്ലാത്തതാണ് മറ്റ് ചിലരുടെ പ്രശ്‌നം. ഉടഞ്ഞുപോയ പ്രതീക്ഷകളുടെ സ്ഥാനത്ത് ഇപ്പോള്‍ മറ്റൊന്ന് ഇല്ലാത്തതുമായിരിക്കാം. കാരണ മെന്തന്നറിയാതെ എന്തിനും ഏതിനും വിഷാദച്ഛായ പകരുന്നവരാണ് ഇക്കൂട്ടര്‍ തങ്ങളുടെ ഈ അവസ്ഥയെ അറിഞ്ഞോ അറിയാതേയോ ആസ്വദിച്ചുപോകുന്നു എന്നതാണ് അവരുടെ ഭാഗത്ത് നിന്ന് സംഭവിക്കുന്ന തെറ്റ്. മിദിയാന്‍ക്കാരെ ഭയന്ന് മുന്തിരിച്ചക്കില്‍ ഗോതമ്പു മെതിച്ച ഗിദയോനോട് ഇസ്രായേലിനെ ശത്രുകരങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കര്‍ത്താവ് ആവശ്യപ്പെട്ടപ്പോള്‍ “അയ്യോ, കര്‍ത്താവേ, ഇസ്രായേലിനെ രക്ഷിക്കാന്‍ എനിക്കെങ്ങനെ കഴിയും? മനാസ്സെയുടെ ഗോത്രത്തില്‍ എന്റെ വംശം ഏറ്റം ദുര്‍ബലമാണ്; എന്റെ കുടുംബത്തില്‍ എറ്റവും നിസ്സാരനുമാണ് ഞാന്‍” എന്നായിരുന്നു മറുപടി. തന്നില്‍തന്നെ യാതൊരു പ്രതീക്ഷയ്ക്കും വക കാണാത്ത ഒരുവന്റെ മറുപടിയായിരുന്നു അത്. എന്നാല്‍, കര്‍ത്താവ് അവനെ അഭിസംബോധന ചെയ്തത് ധീരനും ശക്തനുമായ മനുഷ്യാ എന്നായിരുന്നു. അവിടുന്ന് അവനോട് പറഞ്ഞു. “ഞാന്‍ നിന്നോട് കൂടെ ഉണ്ടായിരിക്കും. ഒറ്റയാളെന്നപോലെ നീ മിദിയാന്‍കാരെ നിഗ്രഹിക്കും” കര്‍ത്താവ് തെരെഞ്ഞെടുത്ത വെറും മുന്നൂറ് പേരെയും കൂട്ടി ലക്ഷക്കണക്കിന് വരുന്ന ശത്രുസൈന്യങ്ങളെ കീഴടക്കുന്ന ഗിദയോനെയാണ് പിന്നീട് നാം കാണുന്നത്. നാം നമ്മില്‍ കാണുന്ന നിസഹായതകളല്ല ദൈവം നമ്മില്‍ കാണുന്നത്; അവിടുന്ന് നമ്മുടെ സാധ്യതകളിലാണ് ശ്രദ്ധ വെയ്ക്കുന്നത്. അതുകൊണ്ട് ജീവിതത്തില്‍ ഭയവും നിരാശയുമൊന്നുമല്ല നാം ആസ്വദിക്കേണ്ടത്. പകരം പ്രതീക്ഷ കളെയും സ്വപ്നങ്ങളെയുമാണ്. “കര്‍ത്താവ് വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും കര്‍ത്താവിന്റെ കയ്യില്‍ നീ മനോഹരമായ ഒരു കിരീടമായിരിക്കും; നിന്റെ ദൈവത്തിന്റെ കരങ്ങളില്‍ ഒരു രാജകീയ മകുടവും” (ഏശയ്യ 62.3)

ബോജോ

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589