യേശുവിനും കുറവുകളോ ?

ഒരിക്കല്‍ ഒരു വൈദീകന്‍ പങ്കുവെയ്‌ക്കുന്ന ആശയം കേള്‍ക്കാനിടയായി. കര്‍ത്താവിന്‌ കുറവുകള്‍ ഉണ്ടത്രെ! എന്താണ്‌ ഈ വൈദീകന്‍ ഇങ്ങനെ പറയുന്നത്‌ എന്ന്‌ തോന്നി. തുടര്‍ന്ന്‌ കേള്‍ക്കാന്‍ ജിജ്ഞാസപൂര്‍വ്വം കാതോര്‍ത്തപ്പോള്‍ വൈദീകന്‍ ഇങ്ങനെ തുടര്‍ന്നു, ഈശോയുടെ ഏറ്റവും വലിയ കുറവാണ്‌ 'മറവി'.അതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ വി. ലൂക്കാ സുവിശേഷകന്റെ 23-ാം അദ്ധ്യായം 39 മുതല്‍ 43 വരെയുള്ള വാക്യങ്ങള്‍. നല്ല കള്ളന്‍ തെറ്റു ചെയ്‌തുവെന്നും ലഭിച്ചിരിക്കുന്ന ശിക്ഷ ന്യായമാണെന്നും ഏറ്റുപറയുന്നു. 'യേശുവേ നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ' എന്നു പ്രാര്‍ത്ഥിക്കുന്നു. ആ കള്ളന്റെ ഭൂതകാലമോ, എത്ര ക്രൂരമായ പ്രവൃത്തികളാണ്‌ അവന്‍ ചെയ്‌തതെന്നോ യേശു ഓര്‍ക്കുന്നില്ല. യേശു അവനോട്‌ അരുളി ചെയ്യുന്നു, 'സത്യമായി ഞാന്‍ നിന്നോടു പറയുന്നു നീ ഇന്ന്‌ എന്നോടുകൂടെ പറുദീസയിലായിരിക്കും'

ഉടനെ എന്റെ മനസ്സിലേക്ക്‌ വന്ന ചിന്ത ആ കള്ളന്റെ എല്ലാ ചെയ്‌തികളും ക്ഷമിച്ചു മറന്നതുപോലെ യല്ലെ ദൈവമായ കര്‍ത്താവ്‌ അനുതപിച്ച്‌ കുമ്പസാരക്കൂട്ടില്‍ പാപങ്ങള്‍ എല്ലാം ഏറ്റുപറയുന്ന ഒരുവനോടും ചെയ്യുന്നത്‌. ഒരുവന്‍ അനുതപിച്ച്‌ ഏറ്റുപറയുന്ന എല്ലാ പാപങ്ങളും ആ നിമിഷം തന്നെ ഈശോ ക്ഷമിച്ച്‌ മറക്കുന്നു. നമുക്ക്‌ നമ്മുടെ യേശുവിനോട്‌ ചേര്‍ന്ന്‌ നമ്മുടെ കുറവു കള്‍ പരിഹരിച്ച്‌ അനുതാപപൂര്‍വ്വം കുമ്പസാരിച്ച്‌ പരിശുദ്ധനായവനോട്‌ ചേര്‍ന്ന്‌ പറുദീസയിലാ യിരിക്കാന്‍ പരിശ്രമിക്കാം, പ്രാര്‍ത്ഥിക്കാം.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109834