കവിത - അറിവ് (ജോസഫ് പുലിക്കോട്ടില്‍)

ജീസ്സസ്-
മരണം മുമ്പില്‍
പൊട്ടിച്ചിരിക്കുന്നു.
തിളങ്ങും വാള്‍ മൂര്‍ച്ചകള്‍,
വെടിയൊച്ചകള്‍,
വിലാപപ്പെരുമഴ.
ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത്
സ്‌നേഹസാന്ത്വനം;
മുഴങ്ങുന്നത് നിന്റെ വചനം.
ഒറ്റിക്കൊടുക്കാനും,
തള്ളികളയാനും വയ്യ നിന്നെ.
കുരിശെടുക്കാം ഞാന്‍.
അവര്‍ കരളുകൊത്തിപറിക്കട്ടെ,
ഉടല്‍ ചൂടുചോര ചിന്തി
ചലനമറ്റുപോകട്ടെ.
പൂഴിപറ്റിയ കബന്ധങ്ങളും
കണ്ണുകൊത്തിപറിക്കും കഴുകനും
ചിറകടിയൊച്ച ചുറ്റിലും.
കത്തിനില്‍ക്കുന്നു സൂര്യന്‍;
മണലുരുകുന്നു,
ഇരുള്‍ വഴിയാണ് മുമ്പില്‍.
നീ പകരുക വിണ്‍വെളിച്ചം
കൈവിടാതെ കാക്കുക
ജീസ്സസ്,
നീ മാത്രമാണ് സ്‌നേഹമെന്ന്
അറിയുന്നു ഞാന്‍.
വെടിയൊച്ചകള്‍ നിലക്കട്ടെ.
വാള്‍ മൂര്‍ച്ചകള്‍ ദ്രവിക്കട്ടെ.
ജീസ്സസ്.
നീ മാത്രമാണ് സ്‌നേഹം

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82591